ഖത്തർ: ഫെബ്രുവരി 16 വരെ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്ത് 2026 ഫെബ്രുവരി 16, തിങ്കളാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 13-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ഫെബ്രുവരി 15, 16 തീയതികളിൽ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.