COVID-19: പൊതുജനങ്ങൾക്ക് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾക്കായി വിളിക്കേണ്ട നമ്പറുകൾ

GCC News

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ പൊതുജനങ്ങൾക്കായി നൽകുന്ന നമ്പറുകൾ താഴെ ചേർക്കുന്നു.

  • അബുദാബി – 800 1717
  • ദുബായ് – 800 342
  • മറ്റ് എമിറേറ്റുകൾ – 800 111 11

ഈ മൂന്നു നമ്പറുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. നേരിട്ട് ഈ നമ്പറുകളിൽ പൊതുജനങ്ങൾക്ക് വിളിക്കാവുന്നതാണ്. നമ്മളിൽ ആർക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ടോ എന്ന സംശയം വരികയാണെങ്കിൽ തീർച്ചയായും ഈ നമ്പറുകളിൽ വിളിച്ചാൽ ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാണ്.

ഒട്ടനവധി പ്രവാസി സുഹൃത്തുക്കൾ ഈ നമ്പറുകൾ പ്രവർത്തിക്കുന്നില്ല എന്ന് പരിഭ്രാന്തിയിൽ പരാതി പങ്കുവെച്ചതിനെത്തുടർന്ന്, ഈ സംവിധാനനത്തിന്റെ എല്ലാ നമ്പറുകളിലും ഉള്ള പ്രവർത്തനം പരിശോധിച്ചതിൽ നിന്നും മനസ്സിലായത്, നമ്മളിൽ പലരും ഈ സേവനം ഉപയോഗപ്പെടുത്തുന്നില്ല എന്നാണു. ക്ഷമയോട് കൂടി നമുക്ക് ഓരോരുത്തർക്കും ധൈര്യമായി ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

ഹൃദയ സംബന്ധമായ അസുഖമുള്ളവർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, മറ്റു മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ, പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവരിൽ COVID-19 ലക്ഷണങ്ങൾ പോസിറ്റീവ് ആയി കണ്ടാൽ അവരെ തീവ്ര പരിചരണ വിഭാഗത്തിലും, നാം ഏതെങ്കിലും COVID-19 പോസിറ്റീവ് ആയ ആളുകളുമായി അടുത്തിടപഴകിയതിനു ശേഷം വൈറസ് ബാധ സംശയിക്കുന്നെങ്കിൽ ഈ നമ്പറുകളിൽ വിളിച്ചതിനു ശേഷം അവർ നിർദ്ദേശിക്കുന്നതിനു അനുസരിച്ച് മുറികളിൽ വ്യക്തിയകലവും, മാസ്കും, ധരിച്ച് ഹോം ക്വാറന്റൈനും ആണ് നിർദ്ദേശിക്കുന്നത്.

എങ്ങിനെ ഉള്ളവരിലാണ് COVID-19 ടെസ്റ്റ് നടത്തിവരുന്നത്?

നമ്മളിൽ ആരെങ്കിലും COVID-19 പോസിറ്റീവ് എന്ന് സ്വകാര്യ ക്ലിനിക്കുകളോ, ഡ്രൈവ് ത്രൂ സെന്ററിൽ നിന്നോ സാക്ഷ്യപ്പെടുത്തിയവരുമായി അടുത്തിടപഴകാനിടയായി എന്ന് സംശയിക്കുന്നവർക്ക് COVID-19 പരിശോധനയ്ക്കായി ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

ശക്തിയായ പനി, ക്ഷീണം, വരണ്ട ചുമ, രുചിയും മണവും അറിയാതിരിക്കുക എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണമെങ്കിലും നമുക്ക് മറ്റൊരുവിധത്തിലുമുള്ള ദേഹാസ്വാസ്ഥ്യവും ഇല്ലങ്കിൽ 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഇതിനുള്ള പ്രതിവിധിയായി കരുതേണ്ടത്.

അങ്ങിനെ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ല, എന്നാലും ഒരു സമാധാനത്തിന് വേണ്ടി COVID-19 ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഡ്രൈവ് ത്രൂ സെന്ററുകളിൽ മുൻകൂട്ടി അപ്പോയിന്റ്മെൻറ് എടുത്തശേഷം പരിശോധന സെന്ററിൽ പോകുന്നതിനു 370 ദിർഹം ചാർജ് ഈടാക്കും. അബുദാബിയിൽ ഈ സേവനം ലഭ്യമാകുന്നത് സായിദ്‌ സ്പോർട്സ് സിറ്റിയിലാണ്. പരിശോധനയ്‌ക്കെത്തുമ്പോൾ എമിരേറ്റ്സ് ഐഡി നിർബന്ധമായും കയ്യിൽ കരുത്തേണ്ടതാണ്.

എന്നാൽ നമ്മൾ കേട്ടറിവിലൂടെ പകരാത്ത ഈ അസുഖത്തിനെ ഭയക്കേണ്ടതില്ല, നിങ്ങൾ നേരിട്ടോ അല്ലാതെയോ ഒരു COVID-19 പോസിറ്റീവ് വ്യക്തിയുമായി അടുത്തിടപഴകിയാൽ മാത്രമേ ഈ വൈറസ് ബാധിക്കുകയുള്ളൂ. അങ്ങിനെ സംശയം തോന്നിയാൽ ഭയപ്പെടാതെ ധൈര്യമായി ഈ നമ്പറുകളിൽ ഉടൻ വിളിക്കാവുന്നതാണ്.

എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ് ?

  • കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് ഇടവേളകളിൽ കഴുകുക.
  • മാസ്ക് ധരിക്കുക.
  • മറ്റൊരാളിൽ നിന്നും വൈറസ് നമുക്ക് പകരും എന്ന ചിന്തപോലെ തന്നെ നമ്മളിൽ നിന്നും രോഗാണുക്കൾ മറ്റുള്ളവരിലേക്കും പകരാം എന്ന വിധത്തിൽ മുൻകരുതലുകളെടുക്കുക.
  • ഉപയോഗിച്ച മാസ്‌ക്കുകൾ, കയ്യുറകൾ, ടിഷ്യു പേപ്പറുകൾ എന്നിവ ലിഫ്റ്റുകളിലും, പൊതുവീഥികളിലും ഇടാതെ ശരിയായ വിധം കളയുക.
  • അനാവശ്യമായ ഭയവും, മുൻവിധികളും ഒഴിവാക്കുക.
  • സാമൂഹിക അകലം പാലിക്കുക.

ഏതൊരാൾക്കും യാതൊരു മടിയും കരുതാതെ ഈ നമ്പറുകളിൽ വിളിക്കാമെന്നും, വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *