രാജ്യമൊട്ടാകെയുള്ള തസ് ഹീൽ കേന്ദ്രങ്ങൾ ഏപ്രിൽ 2, വ്യാഴാഴ്ച്ച മുതൽ ഏപ്രിൽ 16 വരെ അടച്ചിടുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. തദ്ബീർ, തൗജീഹ് കേന്ദ്രങ്ങളും ഈ കാലയളവിൽ പ്രവർത്തിക്കുന്നതല്ല.
രാജ്യത്തെ തൊഴിലുടമകളുടെയും ജീവനക്കാരുടെയും സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കുന്ന ഈ കേന്ദ്രങ്ങളിൽ ആളുകൾ നേരിട്ടെത്തുന്നത് നിലവിലെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. ഓൺലൈനിലൂടെയുള്ള സേവനങ്ങൾ ഈ കാലാവധിയിൽ ലഭ്യമാകുമെന്ന് MoHRE അറിയിച്ചിട്ടുണ്ട്.
തൊഴിലുടമകൾക്കും, ജീവനക്കാർക്കും സേവനങ്ങൾക്കായി MOHRE ഡിജിറ്റൽ ആപ്പിലൂടെയോ, mohre.gov.ae എന്ന വെബ്സൈറ്റിലൂടെയോ, 800 60 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ MoHRE-യുമായി ബന്ധപ്പെടാവുന്നതാണ്.