ഒമാൻ: 38°C-ൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന വ്യോമയാന യാത്രികർക്ക് PCR ടെസ്റ്റ് നിർബന്ധം

GCC News

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരിൽ, 38°C അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന യാത്രികർക്ക് COVID-19 PCR പരിശോധന നിർബന്ധമാക്കിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്ന മുഴുവൻ യാത്രികർക്കും ഈ നിർദ്ദേശം ബാധകമാണ്.

“38°C അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന യാത്രികർ COVID-19 PCR പരിശോധന നടത്തേണ്ടതാണ്. ഇത്തരം യാത്രികർക്ക് പരിശോധനയിൽ രോഗബാധ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് യാത്രാനുമതി നൽകുന്നത്.”, ഒക്ടോബർ 8, വ്യാഴാഴ്ച്ച വൈകീട്ട് പുറത്തിറക്കിയ അറിയിപ്പിലൂടെ ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഒമാൻ COVID-19 PCR പരിശോധന നേരത്തെ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.