കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായും അബുദാബിയിലെ തൊഴിലാളികൾക്കായി ഡിപ്പാർമെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി അബുദാബിയിലെ കമ്പനികൾക്ക് അവരുടെ തൊഴിലാളികളെ എമിറേറ്റിനു വെളിയിലേക്ക് അയക്കുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് DED നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവരുടെ യാത്രാനുമതി അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങൾക്കുള്ളിൽ മാത്രമാക്കി ചുരുക്കിയിട്ടുള്ളതായി അബുദാബി മീഡിയ ഓഫീസ് ഏപ്രിൽ 13 തിങ്കളാഴ്ച്ച അറിയിച്ചു.
മറ്റു എമിറേറ്റുകളിൽ നിന്നുള്ള തൊഴിലാളികൾക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. COVID-19 പകരുന്നത് തടയുന്നതിനായാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.