അബുദാബി: ഏഴാമത് ഡൽമ റേസിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 26-ന് ആരംഭിക്കും

featured UAE

ഏഴാമത് ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ 2024 ഏപ്രിൽ 26-ന് ആരംഭിക്കും. അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ സ്ഥിതിചെയ്യുന്ന ഡൽമ ഐലൻഡിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്.

അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2024 ഏപ്രിൽ 26-ന് ആരംഭിക്കുന്ന മേള മെയ് 5 വരെ നീണ്ട് നിൽക്കും.

പ്രാദേശിക നാവിക പാരമ്പര്യത്തിന്റെ ആഘോഷമാണ് ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ. യു എ ഇയുടെ പൈതൃകം, നാവിക പാരമ്പര്യം എന്നിവ പുതുതലമുറയ്ക്ക് വേണ്ടി പുനരാവിഷ്കരണം ചെയ്യുന്നതിനും, പൊതുജനങ്ങൾക്ക് ഇതിനെ കുറിച്ച് അറിവ് പകരുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേള ഒരുക്കുന്നത്.

60 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകൾ പങ്കെടുക്കുന്ന 68 നൗട്ടിക്കൽ മൈൽ ദൈർഘ്യമുള്ള റേസ് ഈ മേളയുടെ പ്രത്യേകതയാണ്.