അബുദാബി: 2023 അറേബ്യൻ സ്റ്റഡീസ് സെമിനാറിൽ DCT ഉല്‍ഖനനപ്രവർത്തന പഠനഫലങ്ങൾ അവതരിപ്പിച്ചു

featured UAE

2023 അറേബ്യൻ സ്റ്റഡീസ് സെമിനാറിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) എമിറേറ്റിൽ നടത്തിയ ഉല്‍ഖനനപ്രവർത്തനങ്ങളുടെ പഠനഫലങ്ങൾ അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ഓഗസ്റ്റ് 4 മുതൽ 6 വരെ ഡെന്മാർക്കിൽ വെച്ച് നടന്ന ഈ സെമിനാറിൽ അബുദാബിയിലെ പുരാവസ്‌തുശാസ്‌ത്രസംബന്ധിയായ കണ്ടെത്തലുകളെക്കുറിച്ചുള്ള മൂന്ന് പ്രബന്ധങ്ങളാണ് DCT അവതരിപ്പിച്ചത്.

Source: WAM.

അറേബ്യൻ ഉപദ്വീപുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അന്താരാഷ്ട്ര സെമിനാർ.

Source: WAM.

പുരാവസ്‌തുശാസ്‌ത്രം, ചരിത്രം, പുരാതന ലിഖിതങ്ങളുടെ പഠനം, ഭാഷ, സാഹിത്യം, കല, വംശീയശാസ്ത്രം, ഭൂമിശാസ്‌ത്രം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളും, പ്രഭാഷണങ്ങളും ഈ സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നു.

Source: WAM.

DCT അബുദാബി സാസ് അൽ നഖൽ ദ്വീപിൽ (മുമ്പ് ഉമ്മു അൻ-നാർ ദ്വീപ് എന്നറിയപ്പെട്ടിരുന്നു) അടുത്തിടെ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ ഈ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.

Source: WAM.

ഘാഘ ദ്വീപിൻ്റെ വടക്കൻ തീരത്ത് ഒരു വലിയ കുന്നിനുള്ളിൽ കണ്ടെത്തിയ നിയോലിത്തിക്ക് ശിലായുഗത്തിലെ കുഴികളെയും അടുപ്പുകളെയും കുറിച്ചായിരുന്നു രണ്ടാമത്തെ പ്രബന്ധം. അൽ ഐനിലെ 150-ലധികം സ്ഥലങ്ങളിൽ DCT അബുദാബി നടത്തിയ അഫ്ലാജ് (ഭൂഗർഭ ജല ചാലുകൾ) കണ്ടെത്തലുകളെ കേന്ദ്രീകരിച്ചായിരുന്നു മൂന്നാമത്തെ പ്രബന്ധം.

WAM