ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) നാലാം പതിപ്പ് 2025 ഏപ്രിൽ 25-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Gaming and esports is set to reach exciting new heights in the city as the highly anticipated Dubai Esports and Games Festival (DEF) 2025 returns for its epic fourth edition from 25 April to 11 May, featuring an electrifying calendar of competitions, cutting-edge gaming… pic.twitter.com/wGeMlvxWc1
— Dubai Media Office (@DXBMediaOffice) April 16, 2025
2025 ഏപ്രിൽ 25 മുതൽ മെയ് 11 വരെയാണ് ഇത്തവണത്തെ ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ സബീൽ ഹാൾ 2, 3 എന്നിവയിൽ വെച്ചാണ് DEF 2025 സംഘടിപ്പിക്കുന്നത്.
ആഗോളതലത്തിലെ ഗെയിമിംഗ് മേഖലയിലെ അംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഇ-സ്പോർട്സ്, ഗെയിമിംഗ് മേളയായ DEF-ൽ വിവിധ മത്സരങ്ങൾ, വിനോദപരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.
Cover Image: Dubai Media Office.