ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്‌ അഥവാ DVC ഒരു ന്യൂജെൻ മാർക്കറ്റിംഗ് ടൂൾ ആകുന്നത് എങ്ങിനെ?

Business

ഇന്ന് നാം കൊറോണ എന്ന മഹാമാരിയെ നേരിടുകയാണല്ലോ. എന്നും അഗ്നി പരീക്ഷണങ്ങൾ മാത്രം മുന്നിൽ കാണുന്ന ബിസിനസുകാർക്ക് ഇത് വളരെ അധികം പ്രയാസം നേരിടുന്ന ഒരു കാലഘട്ടം കൂടി ആണ്. രാജ്യം മുഴുവനും ലോക്ക് ഡൌൺ വരുമ്പോൾ എന്ത് ചെയ്യും. യാത്രാ സൗകര്യങ്ങള്‍ മുടങ്ങും. സാധന സാമഗ്രികളുടെ നീക്കുപോക്ക് മുടങ്ങും. ഇത്തരത്തിൽ കയ്യും കാലും കെട്ടി ഇട്ടിരിക്കുന്ന ഒരു അവസ്ഥ വാണിജ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇത്തരത്തിൽ ഒരു വരണ്ട അവസ്ഥ സംജാതമായ ഈ കാലഘട്ടത്തിൽ നമുക്ക് എങ്ങിനെ ബിസിനസ് വളർത്താം എന്നത് വളരെ അധികം ചിന്തിക്കേണ്ട ഒരു കാര്യമാണ്.

ഇത്തരത്തിൽ ഒരു ദുർഘട അവസ്ഥയെ, നമുക്ക് വലിയ അവസരമാക്കാൻ കഴിയുന്ന ഒരു ചെറിയ ബിസിനസ് ടൂൾ ആണ് ‘Digital Visiting Cards’ അഥവാ DVC. നാം കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രിന്റഡ് വിസിറ്റിംഗ് കാർഡിന്റെ നൂതന രൂപം. പക്ഷെ സാധാരണ ഒരു വിസിറ്റിംഗ് കാർഡ് കൊണ്ട് നടക്കാത്ത പല കാര്യങ്ങളും ഇത് വഴി ചെയ്യാൻ സാധിക്കും.

https://www.youtube.com/watch?v=YFSDqeecDok

എന്താണ് ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡ് വഴി ഉള്ള ഗുണഫലങ്ങൾ എന്ന് നമുക്ക് നോക്കാം .

  • പരസ്പരം അകലം പാലിക്കേണ്ട ഈ സമയത്തു ആരും പ്രിന്റഡ് കാർഡുകൾ പരസ്പരം കൈമാറുന്നില്ല. അതിനാൽ ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡ് ബിസിനസ് മീറ്റിങ്ങുകളിൽ സുരക്ഷിതമായി ഉപയോഗിക്കാം.
  • ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡ് (DVC) ഉപയോഗിച്ച് നിങ്ങളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ ഉപഭോക്താക്കൾക്ക് നിങ്ങളുമായി ആശയ വിനിമയം നടത്താം.
  • ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡിലെ കോൾ ബട്ടൺ ഉപയോഗിച്ച് ഉപഭോക്താവിന് നിങ്ങളെ വിളിക്കാം.
  • ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡിലെ വാട്ട്സ് ആപ്പ് ഐക്കണിൽ തൊട്ടാൽ ഉപഭോക്താവിനു നിങ്ങളുടെ നമ്പർ സേവ് ചെയ്യാതെ നിങ്ങളുമായി ചാറ്റ് ചെയ്യാം.
  • ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡിലെ ഇമെയിൽ ഐക്കണിൽ തൊട്ടാൽ ഉപഭോക്താവിനു നിങ്ങളുടെ ഇമെയിൽ അഡ്രസ് ടൈപ്പ് ചെയ്യാതെ തന്നെ നിങ്ങൾക്ക് മെയിൽ അയക്കാം.
  • അത് പോലെ വെബ് സൈറ്റ് , സോഷ്യൽ മീഡിയ ലിങ്ക്സ് , ലൊക്കേഷൻ മാപ്പ് , എന്നിവ വഴി ഉപഭോക്താവിന് നിങ്ങളെ ബന്ധപ്പെടാം .
  • നിങ്ങളുടെ സ്ഥാപനത്തിലക്കുള്ള വഴി അറിയുവാൻ ഡിജിറ്റൽ കാർഡിലെ ലൊക്കേഷൻ ഐക്കണിൽ അമർത്തിയാൽ ഗുഗിൾ മാപ്പിന്റെ സഹയാത്താൽ നിങ്ങളുടെ ഓഫീസിൽ വരുവാൻ സാധിക്കും.
  • ഏതെങ്കിലും ഉപഭോക്താവിനു നമ്മുടെ വിവരങ്ങൾ അവരുടെ ഫോൺ കോണ്ടാക്ടിൽ സേവ് ചെയ്യണമെങ്കിൽ കാർഡിൽ ഉള്ള “Save” എന്ന ബട്ടൺ ഒന്ന് സ്പർശിച്ചാൽ മതി
  • ഡിജിറ്റൽ കാർഡിലെ ഷെയർ ഐക്കണിൽ ഒന്നു സ്പർശിച്ചാൽ നിങ്ങളുടെ ഉപഭോക്താവിന്റെ നമ്പർ സവ് ചെയ്യാതെ വാട്സാപ്പ് ഉപയോഗിച്ചു നിങ്ങക്ക് കാർഡ് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാം
  • ഇത് തികച്ചും ഡിജിറ്റൽ ഫോർമാറ്റിൽ ആയിരിക്കും, മാത്രവുമല്ല ഇന്റർനെറ്റ് ഇല്ലെങ്കില്‍ പോലും നമ്മുടെ വിവരങ്ങൾ ഉപഭോക്താക്കള്‍ക്ക് കാണാൻ സാധിക്കും.
  • എത്ര പേർക്ക് വേണമെങ്കിലും ഇത് ഷെയർ ചെയ്തു കൊടുക്കാനാകും. ഒരാൾ മുതൽ ഒരു മില്യൺ വരെ എന്ന് വേണമെങ്കിലും പറയാം.
  • പ്രിന്റിങ്ങ് ചെലവ് ഇല്ല എന്നതാണ് മറ്റൊരു പ്രധാന ആകർഷണം.

പ്രതിസന്ധി കാലഘട്ടങ്ങളിൽ നാം എപ്പോഴും പുത്തൻ ആശയങ്ങൾ നടപ്പിലാക്കണം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നമ്മുടെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ ഒരിക്കലും പിന്നോട്ട് പോകരുത്. എല്ലാവർക്കും വേണ്ടത് ബിസിനസ് തന്നെ ആണ്. അത് ഉല്പാദകരായാലും, ഉപഭോക്താക്കളായാലും. ഈ കാലഘട്ടവും കഴിഞ്ഞു പോകും. പക്ഷെ ഇതിനെ നമ്മൾ നേരിടും. അത് സാധ്യവുമാണ്. എങ്ങിനെ എല്ലാം നേരിടാം എന്നതാണ് നാം മനസ്സിലാക്കേണ്ടത്. അതിന്റെ ഒരു തുടക്കം നമുക്ക് ഡിജിറ്റൽ വിസിറ്റിങ് കാർഡിലൂടെ ആരംഭിക്കാം.

ബിസിനസ് ഡെസ്ക്, പ്രവാസി ഡെയിലി

Leave a Reply

Your email address will not be published. Required fields are marked *