ഖത്തർ: ഓഗസ്റ്റ് 6 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

featured GCC News

2023 ഓഗസ്റ്റ് 6, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2023 ഓഗസ്റ്റ് 3-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

M129 എന്ന ഈ പുതിയ മെട്രോലിങ്ക് റൂട്ട് റാസ് ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ബർവ വില്ലേജ്, മദിനന്ത എന്നിവിടങ്ങളിലൂടെയാണ് ഈ മെട്രോലിങ്ക് ബസ് റൂട്ട് കടന്ന് പോകുന്നത്.

Source: Doha Metro & Lusail Tram.

ഈ റൂട്ടിന്റെ സർവീസ് വ്യക്തമാക്കുന്നതിനായുള്ള ഒരു മാപ്പ് ദോഹ മെട്രോ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്. ഈ മാപ്പ് പ്രകാരം ഈ റൂട്ടിൽ 7 ബസ് സ്റ്റോപ്പുകളാണുള്ളത്.