ഖത്തർ: റമദാനിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

featured GCC News

റമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി. 2024 മാർച്ച് 8-നാണ് ദോഹ മെട്രോ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

റമദാനിൽ യാത്രികരുടെ സൗകര്യം കണക്കിലെടുത്ത് മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ വ്യക്തമാക്കി. റമദാൻ 1 മുതൽ മെട്രോയുടെ പ്രവർത്തന സമയം കൂട്ടുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

റമദാൻ മാസത്തിൽ ദോഹ മെട്രോ താഴെ പറയുന്ന സമയക്രമം പാലിച്ച് കൊണ്ട് സേവനങ്ങൾ നൽകുന്നതാണ്:

  • ശനി മുതൽ വ്യാഴം വരെ – രാവിലെ 6 മുതൽ രാത്രി 1 മണിവരെ.
  • വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 1 മണിവരെ.