റമദാൻ മാസത്തിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 17-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
Ramadan Kareem ✨🌙
— Doha Metro & Lusail Tram (@metrotram_qa) February 17, 2026
Starting the first day of Ramadan, Doha Metro & Lusail Tram service hours will be adjusted to better serve you during this holy month. #DohaMetro #LusailTram #RamadanKareem pic.twitter.com/G6zF7JbECR
റമദാനിൽ യാത്രികരുടെ സൗകര്യം കണക്കിലെടുത്ത് മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റമദാൻ 1 (2026 ഫെബ്രുവരി 18) മുതൽ ഇതിന്റെ ഭാഗമായി മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
റമദാൻ മാസത്തിലെ ദോഹ മെട്രോ സമയക്രമം:
- ശനി മുതൽ വ്യാഴം വരെ – രാവിലെ 5:30 മുതൽ രാത്രി 1:30 വരെ.
- വെള്ളിയാഴ്ച – രാവിലെ 9:30 മുതൽ രാത്രി 1:30 വരെ.
റമദാൻ മാസത്തിലെ ലുസൈൽ ട്രാം സമയക്രമം:
- ശനി മുതൽ വ്യാഴം വരെ – രാവിലെ 5:30 മുതൽ രാത്രി 2:00 വരെ.
- വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 2:00 വരെ.

