ഖത്തർ: അൽ വുഖൈർ മേഖലയിലേക്ക് പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

featured GCC News

അൽ വുഖൈർ മേഖലയിലേക്ക് പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2025 ഏപ്രിൽ 13 മുതൽ ഈ മേഖലയിലേക്ക് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസ്‌ വരെയാണ് ഈ പുതിയ മെട്രോലിങ്ക് സർവീസ്. M135 എന്ന ഈ മെട്രോലിങ്ക് സർവീസിന് അൽ മെഷാഫ് ഹെൽത്ത് സെന്റർ, അൽ വുഖൈർ സെക്കണ്ടറി സ്‌കൂൾ, ലയോള ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയ ഇടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.