ഒമാൻ: നവംബർ 19 വരെ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്ത് 2023 നവംബർ 19 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 നവംബർ 14-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 16-ന് വൈകീട്ട് മുതൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

നവംബർ 16 മുതൽ മുസന്ദം ഗവർണറേറ്റിൽ ഇടിയോട് കൂടിയ മഴ, കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും, ഈ കാലാവസ്ഥ നവംബർ 17, 18 തീയതികളിലും തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതേ കാലാവസ്ഥ അൽ ബുറൈമി, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദഹിറാഹ്, അൽ ദാഖിലിയ, മസ്‌കറ്റ് എന്നീ ഗവർണറേറ്റുകളിലും അനുഭവപ്പെടാനിടയുണ്ടെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളിൽ നവംബർ 18, 19 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.