ഖത്തർ: ദോഹ മെട്രോയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിച്ചു

Qatar

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിക്കുന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. M316 എന്ന ഈ റൂട്ട് ഗോൾഡ് ലൈനിൽ HIA മിഡ്‌ഫീൽഡ് ഏരിയയെ റാസ് ബു അബോദ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഫെബ്രുവരി 17-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. HIA മിഡ്‌ഫീൽഡിൽ ഈ റൂട്ടിൽ അഞ്ച് ബസ് സ്റ്റോപ്പുകളാണ് ഏർപ്പെടുത്തുന്നത്. ഖത്തർ ഡ്യൂട്ടി ഫ്രീ വെയർ ഹൗസ്, എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്ങർ വെസ്റ്റ്, എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്ങർ ഈസ്റ്റ്, QACC/Cargo/QROC, FMF എന്നിവയാണിവ.

ഈ റൂട്ടിലെ ബസുകൾ രാവിലെ 06:00 മുതൽ രാത്രി 11:00 (ഞായർ മുതൽ ബുധൻ വരെ) വരെയാണ് സേവനങ്ങൾ നൽകുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ രാത്രി 11:59 വരെ ഈ മെട്രോലിങ്ക് സേവനം ലഭ്യമാണ്.

മെട്രോ റെയിൽ ഉപയോഗിക്കുന്നവർക്ക്, ദോഹ മെട്രോ സ്റ്റേഷന്റെ അഞ്ച് കിലോമീറ്റർ വരെയുള്ള പരിധിയിൽ പെടുന്ന പരിസരങ്ങളിലേക്ക് യാത്രാ സേവനം നൽകുന്നതിനായാണ് മെട്രോലിങ്ക് ബസ് സർവീസുകൾ ഉപയോഗിക്കുന്നത്.