ഖത്തർ: ദോഹ മെട്രോയിലെ സാങ്കേതിക തകരാർ പരിഹരിച്ചു; മുഴുവൻ മെട്രോ ലൈനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു

GCC News

2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. ദോഹ മെട്രോ ശൃംഖലയിലെ മുഴുവൻ ലൈനുകളുടെയും പ്രവർത്തനം ഡിസംബർ 10-ന് രാത്രി 8 മണിയോടെ പുനരാരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച വൈകീട്ട് നാലരയോടെയാണ് ദോഹ മെട്രോ സേവനങ്ങളിൽ തടസം നേരിട്ടത്. അടിയന്തിരമായ ചില സാങ്കേതിക തകരാറുകൾ മൂലം മെട്രോ സേവനങ്ങൾ തടസപ്പെട്ടതായി വെള്ളിയാഴ്ച്ച വൈകീട്ട് 4.40-ന് ദോഹ മെട്രോ പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.

ദോഹ മെട്രോ ഗ്രീൻ ലൈനിലെ തകരാറുകൾ വൈകീട്ട് 6 മണിയോടെ പരിഹരിച്ചിരുന്നു.

വെള്ളിയാഴ്ച്ച വൈകീട്ട് 6.12-ഓടെ ദോഹ മെട്രോ ഗോൾഡ് ലൈനിലെ തകരാറുകൾ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിപ്പ് നൽകി.

വെള്ളിയാഴ്ച്ച വൈകീട്ട് 7.57-ന് റെഡ് ലൈനിലെ തകരാറുകൾ പരിഹരിച്ചതായി ഖത്തർ റെയിൽ പ്രത്യേക അറിയിപ്പ് പുറത്തിറക്കി. മെട്രോ ശൃംഖലയിലെ മുഴുവൻ ലൈനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചതായും അധികൃതർ ഇതോടൊപ്പം വ്യക്തമാക്കി.