ഖത്തർ: ഡിസംബർ 19 മുതൽ ദോഹ മെട്രോ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്ന് അറിയിപ്പ്

Qatar

അറബ് കപ്പ് ടൂർണമെന്റ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ 2021 ഡിസംബർ 19 മുതൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് തിരികെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 16-നാണ് ദോഹ മെട്രോ ഈ അറിയിപ്പ് നൽകിയത്.

ഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ 2021 നവംബർ 30 മുതൽ ഡിസംബർ 18 വരെ ദോഹ മെട്രോയുടെ പ്രതിദിന പ്രവർത്തി സമയം പുലർച്ചെ 3 മണിവരെ നീട്ടിയിരുന്നു. ഡിസംബർ 19 മുതൽ മെട്രോ സർവീസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

2021 ഡിസംബർ 19 മുതൽ ദോഹ മെട്രോയുടെ സമയക്രമം:

  • ശനി മുതൽ ബുധൻ വരെ – ദിനവും രാവിലെ 6 മണിമുതൽ രാത്രി 11 വരെ.
  • വ്യാഴാഴ്ച്ച – രാവിലെ 6 മണിമുതൽ രാത്രി 11:59 വരെ.
  • വെള്ളിയാഴ്ച്ച – ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 11:59 വരെ.

Cover Image: @QatarRail.