രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഭാഗമായി 2022 ജനുവരി 29 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 2022 ജനുവരി 29 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് ജനുവരി 26-ന് ചേർന്ന യോഗത്തിൽ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.
മെട്രോ, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ്സ്, ലുസൈൽ ട്രാം എന്നീ സേവനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള തീരുമാനം 2022 ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
മെട്രോ സേവനങ്ങൾക്ക് പുറമെ, ബസ് ഉൾപ്പടെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുടെ ശേഷിയും 75 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.