2023 ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2023 ഓഗസ്റ്റ് 23-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
- 2022 ഓഗസ്റ്റ് 25, വെള്ളിയാഴ്ച റൂട്ട് 1 (R1) – അൽ അസീസിയാഹ് മുതൽ റാസ് ബു അബൗദ് വരെ വൺവേ, റൂട്ട് 2 (R2) – റാസ് ബു അബൗദ് മുതൽ അൽ അസീസിയാഹ് വരെ വൺവേ, റൂട്ട് 3 (R3) – അൽ സാദിനും ബിൻ മഹ്മൗദിനും ഇടയിലെ ഷട്ടിൽ സർവീസ് എന്നിങ്ങനെ മൂന്ന് റൂട്ടുകളിൽ ഗോൾഡ് ലൈൻ മെട്രോ ട്രെയിനിന് പകരമായി ബസുകൾ സർവീസ് നടത്തുന്നതാണ്.
- റൂട്ട് 1, 2 എന്നിവയിൽ ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. റൂട്ട് 3-ൽ ഓരോ 10 മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.