സൗദി അറേബ്യ: റോഡ് മാർഗം ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ

featured Saudi Arabia

റോഡ് മാർഗം സൗദി അറേബ്യയിൽ നിന്ന് മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ ഒരു അറിയിപ്പ് പുറത്തിറക്കി. സൗദി കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിൽ നിന്ന് റോഡ് മാർഗം മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • ഇത്തരത്തിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ രേഖകൾ, വാഹനമോടിക്കുന്ന ഡ്രൈവറുടെ ലൈസൻസ് എന്നിവ സാധുതയുള്ളവയായിരിക്കണം.
  • ഇത്തരത്തിൽ സഞ്ചരിക്കുന്ന വാഹനം ഡ്രൈവറുടെ പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണം.
  • മറ്റൊരാളാണ് വാഹനം ഓടിക്കുന്നതെങ്കിൽ വാഹനഉടമ വാഹനം ഉപയോഗിക്കുന്നത് അനുവദിച്ച് കൊണ്ട് നൽകിയിട്ടുള്ള സാധുതയുള്ള അനുമതിപത്രം ഉണ്ടായിരിക്കണം.