ഖത്തർ: ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

GCC News

2022 ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 2-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

നിലവിലെ മെട്രോ റെഡ് ലൈനിലെ സാങ്കേതികവിദ്യകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ജൂൺ 3, 4 തീയതികളിൽ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനം തടസപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:

  • റാസ് ബു ഫോണ്ടാസ്, ലുസൈൽ QNB എന്നിവയ്ക്കിടയിലെ മിക്ക സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് കൊണ്ട് ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.
  • ഇത്തരത്തിൽ ഓടുന്ന പ്രത്യേക ബസുകൾ അൽ വക്ര, കത്താറ സ്റ്റേഷനുകളിൽ നിർത്തുന്നതല്ല.
  • ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1, റാസ് ബു അബൗദ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഓരോ 15 മിനിറ്റിലും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
  • മെട്രോ ലിങ്ക് സേവനങ്ങൾ, മെട്രോ എക്സ്പ്രസ് സേവനങ്ങൾ എന്നിവ സാധാരണ രീതിയിൽ തുടരുന്നതാണ്.