സൗദി അറേബ്യ: ജിദ്ദ വിമാനത്താവളത്തിലെ നാല് ഇടങ്ങളിൽ സംസം ജലം ലഭ്യമാണ്

GCC News

ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ (KAIA) നാല് ഹാളുകളിൽ നിന്ന് തീർത്ഥാടകർക്ക് സംസം ജലം വാങ്ങിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. 2023 ജൂലൈ 10-നാണ് KAIA അധികൃതർ ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര വിമാനസർവീസുകളിൽ മടങ്ങുന്ന ഹജ്ജ് തീർത്ഥാടകർക്ക് നോർത്തേൺ ഹാളിന്റെ പുറം ഗേറ്റിൽ നിന്ന് സംസം ജലം വാങ്ങിക്കാവുന്നതാണ്. ഇതിന് പുറമെ ഹാൾ നമ്പർ 1-ലെ ഗേറ്റ് A1, ഗേറ്റ് B2, ഗേറ്റ് C2 എന്നിവിടങ്ങളിൽ നിന്നും സംസം ജലം ലഭ്യമാണ്.

രാജ്യത്ത് നിന്ന് KAIA വിമാനത്താവളത്തിലൂടെ മടങ്ങുന്ന ഓരോ തീർത്ഥാടകർക്കും സംസം ജലത്തിന്റെ അഞ്ച് ലിറ്റർ തൂക്കമുള്ള ഒരു കുപ്പി കൈവശം കരുതുന്നതിന് മാത്രമാണ് അനുമതിയെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.