ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം പൂർത്തിയായി

featured GCC News

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂലൈ 10-നാണ് RTA ഇക്കാര്യം അറിയിച്ചത്.

https://twitter.com/rta_dubai/status/1678402816367370243

ഇതിന്റെ ഭാഗമായി റാസ് അൽ ഖോർ റോഡ് ദുബായ് – അൽ ഐൻ റോഡുമായി ചേരുന്ന ഇന്റർസെക്ഷനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള എട്ട് കിലോമീറ്റർ നീളത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിലെ നിർമ്മാണപ്രവർത്തനങ്ങളിൽ ആകെ രണ്ട് കിലോമീറ്റർ നീളത്തിലുള്ള നാല് പാലങ്ങളും ഉൾപ്പെടുന്നു.

രണ്ടാം ഘട്ടം നിർമ്മാണം പൂർത്തിയായതോടെ ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ നവീകരണം പൂർണ്ണമായിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022 ഡിസംബർ 25-ന് പൊതുജനങ്ങൾക്കായി RTA തുറന്ന് കൊടുത്തിരുന്നു.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ റാസ് അൽ ഖോർ റോഡ് ദുബായ് – അൽ ഐൻ റോഡുമായി ചേരുന്ന ഇന്റർസെക്ഷനിൽ (ബു ഖദ്ര ഇന്റർസെക്ഷൻ) നിന്ന് റാസ് അൽ ഖോർ റോഡ് നാദ് അൽ ഹമർ റോഡുമായി ചേരുന്ന ഇന്റർസെക്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്.

ആദ്യ ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് കിലോമീറ്റർ നീളമുള്ള പ്രദേശത്ത് ഇരുവശത്തേക്കും മൂന്ന് വരി പാതയിൽ നിന്ന് നാല് വരി പാതയായി റോഡ് വീതികൂട്ടിയിരുന്നു.

Cover Image: Screengrab from RTA.