ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ അറിയിച്ചു. 2024 ജനുവരി 10-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 2024 ജനുവരി 12, വെള്ളിയാഴ്ച്ച ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം സേവനങ്ങൾ ഉച്ചയ്ക്ക് 12 മണിമുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാറ്റങ്ങളാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അറിയിച്ചിരിക്കുന്നത്:
- ടൂർണമെന്റ് നടക്കുന്ന വേളയിൽ സ്പോർട് സിറ്റിയിൽ നിന്നുള്ള മെട്രോഎക്സ്പ്രസ് സേവനം അൽ വാബ് QLM ഷെൽട്ടർ 2-ൽ നിന്നായിരിക്കും.
- M311 മെട്രോലിങ്ക് സേവനം സ്പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് നൽകുന്നതിന് പകരമായി അൽ സുദാൻ ബസ് സ്റ്റേഷനിൽ നിന്നായിരിക്കും.
- M202, M203 എന്നീ മെട്രോലിങ്ക് സേവനങ്ങൾ എഡ്യൂക്കേഷൻ സിറ്റിയിൽ നിന്ന് നൽകുന്നതിന് പകരമായി ഖത്തർ നാഷണൽ ലൈബ്രറി സ്റ്റേഷനിൽ നിന്നായിരിക്കും.