സൗദി അറേബ്യ: വേനൽച്ചൂടിൽ വളർത്ത് മൃഗങ്ങളെ തുറന്ന ഇടങ്ങളിൽ നിർത്തരുതെന്ന് പരിസ്ഥിതി മന്ത്രാലയം

featured GCC News

പൊള്ളുന്ന വേനൽച്ചൂടിൽ വളർത്ത് മൃഗങ്ങളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുള്ള തുറന്ന ഇടങ്ങളിൽ നിർത്തരുതെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൃഗങ്ങളെ വളർത്തുന്നവരും, ആട്ടിടയന്മാർ ഉൾപ്പടെയുള്ള മൃഗപാലകരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേനൽച്ചൂടിൽ മൃഗങ്ങൾക്ക് ജീവഹാനിയ്ക്കിടയാക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇതിനാൽ മൃഗങ്ങളെ നേരിട്ട് ചൂട് കൊള്ളുന്ന രീതിയിൽ തുറന്ന ഇടങ്ങളിൽ നിർത്തരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേനൽച്ചൂടിൽ നിന്ന് മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുള്ള വിവിധ നിർദ്ദേശങ്ങളും ഇതോടൊപ്പം മന്ത്രാലയം നൽകിയിട്ടുണ്ട്:

  • മൃഗങ്ങൾക്ക് വേനൽ സൂര്യന്റെ ചൂട് നേരിട്ട് ഏൽക്കുന്നത് തടയുന്നതിനുള്ള പാർപ്പിടങ്ങൾ ഒരുക്കേണ്ടതാണ്.
  • അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവ മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • മനുഷ്യന്റെ സംരക്ഷണം ആവശ്യമാകുന്ന വളർത്ത് മൃഗങ്ങളെ വെയിലിൽ ഉപേക്ഷിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
  • ഇവയെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തവർ, അവയെ ഉപേക്ഷിക്കുന്നതിന് പകരം, മൃഗങ്ങളെ വളർത്തുന്നതുമായി ബന്ധപ്പെട്ട അധികൃതരെ ബന്ധപ്പെടേണ്ടതാണ്.
  • മൃഗങ്ങളുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Pixabay.