ബഹ്‌റൈൻ: ഓഗസ്റ്റ് 1 മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുന്നതാണ് ഇൻഡിഗോ

featured GCC News

2022 ഓഗസ്റ്റ് 1 മുതൽ ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇൻഡിഗോയുടെ ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര വിമാനസർവീസാണ് ബഹ്റൈനിലേക്ക് ഇപ്പോൾ ഏർപ്പെടുത്തുന്നത്. ഓഗസ്റ്റ് 1 മുതൽ താഴെ പറയുന്ന രീതിയിലാണ് ഇൻഡിഗോ ബഹ്‌റൈൻ-മുംബൈ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്:

  • 6E 1403 – മുബൈയിൽ നിന്ന് ദിനവും ബഹ്റൈനിലേക്ക് – രാത്രി 10:15-ന് മുബൈയിൽ നിന്ന് പുറപ്പെട്ട് ബഹ്‌റൈൻ സമയം രാത്രി 11:35-ന് ബഹ്‌റൈനിൽ എത്തിച്ചേരുന്നു.
  • 6E 1404 – ബഹ്റൈനിൽ നിന്ന് മുബൈയിലേക്ക് – രാത്രി 01:00 മണിക്ക് ബഹ്‌റൈനിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 07:20-ന് മുബൈയിൽ എത്തിച്ചേരുന്നു.

https://www.goindigo.in/content/dam/goindigo/investor-relations/press-releases/2022/220706_IndiGo-announces-Bahrain-as-its-25th-International-destination-launches-flight-connections-in-Mumbai.pdf എന്ന വിലാസത്തിൽ ഈ പത്രക്കുറിപ്പ് ലഭ്യമാണ്.