ദുബായിലെ മിന റാഷിദ് , ഇറാഖിലെ ഉം ഖസ്ർ പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സമുദ്രഗതാഗത സേവനം ആരംഭിച്ചു. 2025 ഡിസംബർ 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
DP World launches a new 36-hour maritime service between Dubai’s Mina Rashid and Iraq’s Umm Qasr Port, providing a faster alternative to overland trucking and accommodating up to 145 accompanied trailers per sailing. pic.twitter.com/1TyGEwJ7AM
— Dubai Media Office (@DXBMediaOffice) December 12, 2025
ഡി പി വേൾഡാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. 36 മണിക്കൂർ യാത്രാ സമയം ആവശ്യമാകുന്ന ഈ സമുദ്രഗതാഗത സേവനം ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ചരക്ക് നീക്കം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരമാർഗം ട്രക്കുകൾ ഉപയോഗിച്ച് കൊണ്ടുള്ള ചരക്ക് നീക്കത്തിന് പകരമായുള്ള ഈ സമുദ്രഗതാഗത സേവനത്തിലൂടെ ഒരേ സമയം 145 ട്രെയിലറുകൾ കൊണ്ട് പോകുന്നതിന് സാധിക്കുന്നതാണ്.
Cover Image: Dubai Media Office.

