ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, സാമ്പത്തികവിദഗ്ധനുമായ ഡോ. മൻമോഹൻസിംഗ് (92) അന്തരിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം 2024 ഡിസംബർ 26, വ്യാഴാഴ്ച്ച രാത്രി 9:51ന് സ്ഥിതീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയടക്കം മുതിർന്ന നേതാക്കളെല്ലാം ഡോ. മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.