ദുബായ്: സർക്കാർ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

featured UAE

എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

2025 മെയ് 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായിലെ പൊതുമേഖലയിൽ 2025 ജൂൺ 5 മുതൽ ജൂൺ 8, ഞായറാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2025 ജൂൺ 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.