എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി. 2025 മാർച്ച് 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
DGHR issued a circular announcing Eid al-Fitr holidays for 1446 Hijri, which states that work across all entities, departments and institutions affiliated with Dubai government will be suspended from the 1st of Shawwal 1446 AH until the 3rd of Shawwal 1446 AH. Official work will… pic.twitter.com/BqSqRqgsjT
— Dubai Media Office (@DXBMediaOffice) March 20, 2025
ഈ അറിയിപ്പ് പ്രകാരം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ശവ്വാൽ 4 മുതൽ പുനരാരംഭിക്കുന്നതാണ്.
റമദാൻ മാസം 30 ദിവസത്തിനകം അവസാനിക്കുന്ന സാഹചര്യത്തിൽ റമദാൻ 30 കൂടി അവധിദിനമായിരിക്കുന്നതാണ്.