ദുബായ് കിരീടാവകാശിയുടെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം സമാപിച്ചു

GCC News

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം സമാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശി 2025 ഏപ്രിൽ 8-ന് ഇന്ത്യയിലെത്തിയിരുന്നു. ദുബായ് കിരീടാവകാശിയുടെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.

Source: WAM

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി, മറ്റു ഇന്ത്യൻ മന്ത്രിമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരണം, പങ്കാളിത്തം എന്നിവ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ നേതാക്കളുമായി ചർച്ചകൾ നടത്തി.

ഇന്ത്യയും, യു എ ഇയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയിലൂന്നിയുള്ളതാണെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി. ഈ ബന്ധം ശോഭനമായ ഒരു ഭാവിയിലേക്കുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനവേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ എട്ട് ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിചരണം, ഉന്നത വിദ്യാഭ്യാസം, നാവികമേഖല തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാറുകൾ.