ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ദുബായ് കൾച്ചർ നടത്തുന്ന സമ്മർ ക്യാമ്പുകളെക്കുറിച്ചുള്ള അറിയിപ്പ്

featured GCC News

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ അറിയിച്ചു. 2024 ജൂൺ 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും, അവരുടെ സർഗ്ഗശക്തി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ക്യാമ്പുകളാണ് വിവിധ ഇടങ്ങളിലായി ദുബായ് കൾച്ചർ സംഘടിപ്പിക്കുന്നത്.

ദുബായ് കൾച്ചർ നടത്തുന്ന സമ്മർ ക്യാമ്പുകൾ:

  • അൽ ഷിന്ദഗ മ്യൂസിയം സമ്മർ ക്യാമ്പ് – ജൂലൈ 15 മുതൽ 19 വരെ (ആദ്യ ആഴ്ച), ജൂലൈ 22 മുതൽ 26 വരെ (രണ്ടാമത്തെ ആഴ്ച).
  • അൽ ഫഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡ് സമ്മർ ക്യാമ്പ് – ജൂലൈ 15 മുതൽ 19 വരെ (ആദ്യ ആഴ്ച), ജൂലൈ 22 മുതൽ 26 വരെ (രണ്ടാമത്തെ ആഴ്ച).
  • ഇത്തിഹാദ് മ്യൂസിയം സമ്മർ ക്യാമ്പ് – ജൂലൈ 15 മുതൽ 19 വരെ (ആദ്യ ആഴ്ച), ജൂലൈ 22 മുതൽ 26 വരെ (രണ്ടാമത്തെ ആഴ്ച).
  • ദുബായ് പബ്ലിക് ലൈബ്രറീസ് സമ്മർ ക്യാമ്പ് – ജൂലൈ 15 മുതൽ 26 വരെ (ആദ്യ ഭാഗം), ഓഗസ്റ്റ് 5 മുതൽ 16 വരെ (രണ്ടാമത്തെ ഭാഗം).
  • അൽ ജലീല കൾച്ചറൽ സെൻറർ ഫോർ ചിൽഡ്രൻ സമ്മർ ക്യാമ്പ് – ജൂലൈ 8 മുതൽ 19 വരെ (ആദ്യ ഭാഗം), ഓഗസ്റ്റ് 5 മുതൽ 16 വരെ (രണ്ടാമത്തെ ഭാഗം).

എല്ലാ ക്യാമ്പുകളും അറബ്, ഇംഗ്ളീഷ് എന്നീ ഭാഷകളിലായിരിക്കും.