എപ്രിൽ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി

UAE

2025 എപ്രിൽ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 713 മില്യൺ യു എ ഇ ദിർഹം എന്ന റെക്കോർഡ് വിൽപ്പന കൈവരിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

എപ്രിൽ മാസത്തിലെ വില്പനയുടെ കണക്കുകൾ പ്രകാരം ഇത് റെക്കോർഡാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നാല്പത് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ മികച്ച പ്രതിമാസ വിൽപ്പന കണക്കാണിത്.

2024 എപ്രിൽ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.