ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ജിം അടച്ച് പൂട്ടി

UAE

രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, COVID-19 പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച ഒരു ജിം അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു. ഡിസംബർ 3, വ്യാഴാഴ്ച്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

https://twitter.com/Dubai_DED/status/1334563519212216320

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഈ സ്ഥാപനത്തിൽ ഒന്നിലധികം സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

താഴെ പറയുന്ന ആരോഗ്യ സുരക്ഷാ വീഴ്ച്ചകളാണ് ഈ സ്ഥാപനത്തിൽ ദുബായ് ഇക്കോണമി ഉദ്യോഗസ്ഥർ കണ്ടെത്തിയത്:

  • ജീവനക്കാർക്കിടയിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ച്ചകൾ.
  • സമൂഹ അകലം സംബന്ധിച്ച വീഴ്ച്ചകൾ.
  • രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ, ശീലങ്ങൾ എന്നിവയുടെ ലംഘനം.
  • ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്ന് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.