ദുബായ്: ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കും

GCC News

ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 സെപ്റ്റംബർ 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2022 ഒക്ടോബർ 10 മുതൽ 14 വരെയാണ് ജിടെക്സ് ഗ്ലോബൽ 2022 സംഘടിപ്പിക്കുന്നത്. ജിടെക്സ് ഗ്ലോബൽ 2022-ൽ നൂറ്റിഎഴുപത് രാജ്യങ്ങളിൽ നിന്നായി 4500-ൽ പരം കമ്പനികളും, ഒരു ലക്ഷത്തിലധികം ആളുകളും പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മെറ്റാവേഴ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെബ് 3.0, ബ്ലോക്ക്ചെയിൻ, 6G, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്ങ്, ബിഗ് ഡാറ്റ തുടങ്ങിയ സാങ്കേതികമേഖലകളിലെ അതിനൂതനമായ അപ്ലിക്കേഷനുകൾ ജിടെക്സ് ഗ്ലോബൽ 2022-ൽ പ്രദർശിപ്പിക്കുന്നതാണ്.