ബീച്ച് യാത്രികർക്കായുള്ള ഒരു പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഫെബ്രുവരി 9, വെള്ളിയാഴ്ച മുതലാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.
W20 എന്ന ഈ ബസ് റൂട്ട് വാരാന്ത്യങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ആഴ്ച തോറും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകീട്ട് 5 മണിമുതൽ രാത്രി 11 മണിവരെ ഓരോ അരമണിക്കൂറിലും ട്രിപ്പ് നടത്തുന്ന രീതിയിലാണ് ഈ ബസ് സർവീസ് നടത്തുന്നത്.
സ്റ്റേഡിയം മെട്രോ സ്റ്റേഷൻ, അൽ മംസാർ ബീച്ച് എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സർവീസ്. അൽ മംസാർ ബീച്ചിലേക്ക് പോകുന്നവർക്ക് ഈ ബസ് ഏറെ പ്രയോജനകരമാണ്.
Cover Image: Dubai RTA.