ഈദുൽ അദ്ഹ: ദുബായ് മെട്രോ പ്രവർത്തനസമയം നീട്ടിയതായി RTA

GCC News

2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂൺ 24-ന് രാത്രിയാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/rta_dubai/status/1672701549544390658

ഈ അറിയിപ്പ് പ്രകാരം 2023 ജൂൺ 23 മുതൽ ജൂലൈ 2, ഞായറാഴ്ച്ച വരെ ദുബായ് മെട്രോയുടെ പ്രവർത്തന സമയം ദിനവും രാത്രി 1 മണിവരെ നീട്ടിയിട്ടുണ്ട്. ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്താണിത്.