ഈദുൽ അദ്ഹ: ദുബായ് മെട്രോ പ്രവർത്തനസമയം നീട്ടിയതായി RTA

GCC News

ഈദുൽ അദ്ഹ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 5-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ദുബായ് മെട്രോയുടെ പ്രവർത്തന സമയം ദിനവും രാത്രി 1 മണിവരെ നീട്ടിയിട്ടുണ്ട്. ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്താണിത്.

ഈ കാലയളവിൽ ദുബായ് മെട്രോ രാവിലെ 5 മണിമുതൽ രാത്രി 1 മണിവരെ പ്രവർത്തിക്കുന്നതാണ്.