ദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജനുവരി 9-നാണ് RTA ഇക്കാര്യം അറിയിച്ചത്.
حرصًا من #هيئة_الطرق_و_المواصلات على دوام سلاسة وسهولة #المواصلات_العامة في #دبي، مددنا ساعات عمل #مترو_دبي يوم انطلاق #ماراثون_دبي_2025، بتاريخ 12/1/2025، حيث سيكون متاحًا للمشاركين من الساعة 5:00 صباحًا بدلًا من الساعة 8:00 صباحًا. pic.twitter.com/cQaeFVvR47
— RTA (@rta_dubai) January 9, 2025
ഈ അറിയിപ്പ് പ്രകാരം, 2025 ജനുവരി 12-ന് ദുബായ് മെട്രോയുടെ പ്രവർത്തനം പുലർച്ചെ 5 മണിമുതൽ (സാധാരണ ഞായറാഴ്ചകളിലെ 8 മണിക്ക് പകരമായി) ആരംഭിക്കുന്നതാണ്.
ദുബായ് മാരത്തോണിൽ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യേണ്ടവർക്ക് യാത്ര സേവനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ തീരുമാനം.