ദുബായ്: GGICO മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി RTA

GCC News

GGICO മെട്രോ സ്റ്റേഷന്റെ പേര് അൽ ഗർഹൌദ് സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 11-നാണ് RTA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.

ഈ തീരുമാനം 2025 ഏപ്രിൽ 14, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ദുബായ് മെട്രോയുടെ റെഡ് ലൈനിലാണ് GGICO (ഗൾഫ് ജനറൽ ഇൻവെസ്റ്റ്മെന്റ് കമ്പനി) മെട്രൊ സ്റ്റേഷൻ സ്ഥി ചെയ്യുന്നത്.