ദുബായ്: മഷ്‌റഖ് മെട്രോ സ്റ്റേഷന്റെ പേര് ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി RTA

featured GCC News

മഷ്‌റഖ് മെട്രോ സ്റ്റേഷന്റെ പേര് ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 സെപ്റ്റംബർ 5-നാണ് RTA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.

1995 മുതൽ പ്രവർത്തിക്കുന്ന ‘InsuranceMarket.ae’ യു എ ഇയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സേവനദാതാക്കളിലൊന്നാണ്. മഷ്‌റഖ് മെട്രോ സ്റ്റേഷൻ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി അടുത്ത പത്ത് വർഷത്തേക്കാണ് ഇൻഷുറൻസ് മാർക്കറ്റിന് നൽകിയിരിക്കുന്നത്.

Source: Dubai RTA.

ദുബായ് മെട്രോ ശൃംഖലയുടെ റെഡ് ലൈനിലാണ് (മാൾ ഓഫ് ദി എമിരേറ്റ്സ്, ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകൾക്ക് ഇടയിലായി) ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2024 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന പുതിയ പേര് സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, ആപ്പുകൾ ഉൾപ്പടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ പ്രധാന ഇടങ്ങളുമായി ബന്ധപ്പെടുത്തി വാണിജ്യ ബ്രാൻഡുകൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അവസരം നൽകുന്ന നയത്തിന്റെ ഭാഗമായാണ് RTA-യുടെ ഈ തീരുമാനം.