ഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു. 2023 മാർച്ച് 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായിലെ ഏഴ് ഇടങ്ങളിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ഇത്തരം പീരങ്കികൾ വിന്യസിക്കുമെന്നും, ഇതിന് പുറമെ, സഞ്ചരിക്കുന്ന രീതിയിലുള്ള ഒരു മൊബൈൽ പീരങ്കി റമദാനിലുടനീളം എമിറേറ്റിലെ 15 ഇടങ്ങളിലെത്തുമെന്നും പോലീസ് വ്യക്തമാക്കി.
നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ദുബായിലെ ഇടങ്ങൾ:
- എക്സ്പോ സിറ്റി ദുബായ് – അൽ വാസൽ പ്ലാസ.
- മദീനത് ജുമേയ്റ.
- ദുബായ് ഫെസ്റ്റിവൽ സിറ്റി.
- ബുർജ് ഖലീഫ.
- DAMAC ഹിൽസ്.
- മിർദിഫ്
- ഹത്ത ഗസ്റ്റ് ഹൗസ്.
മൊബൈൽ പീരങ്കി സന്ദർശിക്കുന്ന ദുബായിലെ ഇടങ്ങൾ:
- അൽ സത്വ, വലിയ പള്ളിയുടെ അരികിൽ.
- ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ.
- സബീൽ.
- അൽ അവീർ.
- അൽ ലഹ്ബാബ്, ലഹ്ബാബ് പള്ളിയുടെ അരികിൽ.
- അൽ നഹ്ദ സ്കൂൾ ഫോർ ഗേൾസ്, അൽ ലിസെലി.
- അൽ ഖവാനീജ്, അൽ ഹബി പള്ളിയുടെ അരികിൽ.
- അൽ തവർ, ബിൻ ദഫൗസ് പള്ളിയുടെ അരികിൽ.
- അൽ മൻഖൂൽ, മുസല്ല അൽ ഈദിന് അരികിൽ.
- അൽ ബർഷ, അൽ സലാം പള്ളിയുടെ അരികിൽ.
- ഐൻ ദുബായ്.
- മദീനത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
- ജുമേയ്റ, കൈറ്റ് ബീച്ചിന് അരികിൽ.
- നാദ് അൽ ഷേബ, നാദ് അൽ ഷേബ പള്ളിയുടെ അരികിൽ.
- പാം ജുമേയ്റ.
മേൽപ്പറഞ്ഞ ഓരോ ഇടങ്ങളിലും രണ്ട് ദിവസം വീതം തുടരുന്ന രീതിയിലാണ് ഈ മൊബൈൽ പീരങ്കി വിന്യസിക്കുന്നത്.
ഇത്തവണത്തെ റമദാനിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ ഏർപ്പെടുത്തുമെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Cover Image: WAM.