ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ആറാം വർഷവും ദുബായ് നിലനിർത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Dubai retains title of world's cleanest city for sixth consecutive year#WamNews https://t.co/95fQ2LNTSQ pic.twitter.com/9NerGx1Xti
— WAM English (@WAMNEWS_ENG) March 9, 2026
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (GPCI) റിപ്പോർട്ടിലാണ് ഈ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്.
ജീവിത നിലവാരം, സുസ്ഥിരത, നഗര മികവ് എന്നിവയിൽ ആഗോളതലത്തിൽ ദുബായ് പുലർത്തുന്ന മികവിന് ഈ നേട്ടം അടിവരയിടുന്നു.
ഇത് തുടർച്ചയായി ആറാം തവണയാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കുന്നത്. നഗര ശുചിത്വത്തിൽ 100% തൃപ്തി നേടിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
WAM

