ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് 2024-ൽ (GPCI) തുടർച്ചയായി രണ്ടാം വർഷവും ദുബായ് ഇടം നേടി. ഈ പട്ടികയിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തുമാണ് ദുബായ്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഈ വാർഷിക പഠനം, നവീകരണം, സാമ്പത്തിക ചലനാത്മകത, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ ദുബായ് വഹിക്കുന്ന വലിയ പങ്ക് എടുത്തുകാണിക്കുന്നു.
പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്ന് ആഗോളതലത്തിലുള്ള പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടുന്ന ഏക നഗരമാണ് ദുബായ്. പ്രാഗൽഭ്യം, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഒരു പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായ് വഹിക്കുന്ന പങ്കിന് ഇത് അടിവരയിടുന്നു.
സാമ്പത്തികം, ഗവേഷണം, സാംസ്കാരികം, ജീവിത നിലവാരം, പരിസ്ഥിതി, പ്രവേശനക്ഷമത പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (GPCI) ആഗോള നഗരങ്ങളെ റാങ്ക് ചെയ്യുന്നത്.
WAM