ഈദുൽ ഫിത്ർ അവധി: ദുബായിലെ ഏതാനം ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രം

GCC News

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ ഏതാനം പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 മാർച്ച് 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനത്തിന്റെ ഭാഗമായി ദുബായിലെ താഴെ പറയുന്ന നാല് ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്:

  • ജുമേയ്‌റ ബീച്ച് 2.
  • ജുമേയ്‌റ ബീച്ച് 3.
  • ഉം സുഖീം 1.
  • ഉം സുഖീം 2.