ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിലെ ഏതാനം പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ജൂൺ 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനത്തിന്റെ ഭാഗമായി ദുബായിലെ താഴെ പറയുന്ന എട്ട് ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്:
- ഖോർ അൽ മംസാർ ബീച്ച്.
- കോർണിഷ് അൽ മംസാർ.
- ജുമേയ്‌റ 1.
- ജുമേയ്‌റ 2.
- ജുമേയ്‌റ 3.
- ഉം സുഖീം 1.
- ഉം സുഖീം 2.
- ജബൽ അലി ബീച്ച്.
ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ബീച്ചുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ കാലയളവിൽ ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പ്രത്യേക 140 അംഗ സേഫ്റ്റി, റെസ്ക്യൂ സംഘത്തെ നിയോഗിച്ചതായും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.