ഈദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം

featured GCC News

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2025 മാർച്ച് 28-നാണ് RTA ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകിയത്.

മെട്രോ സമയങ്ങൾ (ഗ്രീൻ, റെഡ് ലൈനുകളിൽ)

  • മാർച്ച് 29 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • മാർച്ച് 30 – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
  • മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.

ട്രാം സമയങ്ങൾ

  • മാർച്ച് 29 മുതൽ മാർച്ച് 31 വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • മാർച്ച് 30, ഞായറാഴ്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദ് അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ഇവ ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ അവധിയായിരിക്കും. ഇവയുടെ പ്രവർത്തനം ശവ്വാൽ 4 മുതൽ പുനരാരംഭിക്കുന്നതാണ്.

ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.

ദുബായിലെ പൊതു ഗതാഗത മേഖലയിലെ ബസുകൾ, ജലഗതാഗത സംവിധാനങ്ങൾ എന്നിവയുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തനസമയം https://www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.