പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 27-നാണ് RTA ഇക്കാര്യം അറിയിച്ചത്.
RTA announces service timings during New Year’s Holiday 2025.https://t.co/ecagoo5Iwg pic.twitter.com/7tU2UOjDrW
— Dubai Media Office (@DXBMediaOffice) December 27, 2024
മെട്രോ:
പുതുവർഷ വേളയിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 2024 ഡിസംബർ 31-ന് രാവിലെ 5 മണി മുതൽ 2025 ജനുവരി 1-ന് അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നതാണ്.
ട്രാം:
2024 ഡിസംബർ 31-ന് രാവിലെ 6 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2025 ജനുവരി 2-ന് 1:00am വരെ പ്രവർത്തിക്കുന്നതാണ്.
RTA സേവനകേന്ദ്രങ്ങൾ:
RTA-യുടെ കീഴിലുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും 2025 ജനുവരി 1-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇവയുടെ പ്രവർത്തനം 2025 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
പാർക്കിംഗ്:
പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.