യു എ ഇ ദേശീയ ദിനാഘോഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

GCC News

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 നവംബർ 30-നാണ് RTA ഇക്കാര്യം അറിയിച്ചത്.

മെട്രോ സമയങ്ങൾ:

ദുബായ് മെട്രോയുടെ റെഡ് ലൈൻ, ഗ്രീൻ ലൈൻ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ചായിരിക്കും.

  • വ്യാഴം മുതൽ ഞായർ വരെ (നവംബർ 30 മുതൽ ഡിസംബർ 3 വരെ): രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ.
  • തിങ്കൾ മുതൽ ഞായർ വരെ (ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ): രാവിലെ 05:00 മുതൽ രാത്രി 1.00 വരെ.
  • ഡിസംബർ 11, 12 തീയതികളിൽ: രാവിലെ 05:00 മുതൽ രാത്രി 1.00 വരെ.

ട്രാം സമയക്രമം:

നവംബർ 30 മുതൽ ഡിസംബർ 12 വരെ: രാവിലെ 06:00 മുതൽ രാത്രി 01:00 മണി വരെ. ഞായറാഴ്ചകളിൽ രാവിലെ 09:00 മുതൽ രാത്രി 01:00 മണി വരെ.

ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്:

  • ദുബായ് മറീന BM 1, മറീന മാൾ, മറീന വാക് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് രാവിലെ 12:00 മുതൽ രാത്രി 11.05 വരെ.
  • മറീന പ്രൊമനൈഡ്‌ – മറീന മാൾ: വൈകീട്ട് 3:55 മുതൽ രാത്രി 10:00 വരെ.
  • മറീന ടെറസ് – മറീന വാക്: വൈകീട്ട് 4:00 മുതൽ രാത്രി 10.00 വരെ.

വാട്ടർ ടാക്സി

മുൻ‌കൂർ ബുക്കിംഗ് വഴി യാത്രികർക്ക് വാട്ടർ ടാക്സി സേവനങ്ങൾ നേടാവുന്നതാണ്. ഇവ വൈകീട്ട് 3 മുതൽ രാത്രി 11 വരെ ലഭ്യമാണ്.

ഫെറി

  • അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ – മറീന മാൾ – ഉച്ചയ്ക്ക് 1:00, വൈകീട്ട് 6:00 എന്നീ സമയങ്ങളിൽ.
  • ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ – ഉച്ചയ്ക്ക് 2:25, വൈകീട്ട് 7:25 എന്നീ സമയങ്ങളിൽ.
  • ദുബായ് വാട്ടർ കനാൽ – ബ്ലൂ വാട്ടേഴ്സ് – ഉച്ചയ്ക്ക് 1:50, വൈകീട്ട് 6:50 എന്നീ സമയങ്ങളിൽ.
  • ബ്ലൂ വാട്ടേഴ്സ് – മറീന മാൾ – ഉച്ചയ്ക്ക് 2:50, വൈകീട്ട് 7:50 എന്നീ സമയങ്ങളിൽ.

അബ്ര

  • ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 10:45 വരെ.
  • ദെയ്‌റ ഓൾഡ് സൂഖ് – അൽ ഫഹിദി – 10:00 മുതൽ രാത്രി 11.15 വരെ.
  • അൽ ഫഹിദി – സബ്ക – 10:00 മുതൽ രാത്രി 11.25 വരെ.
  • അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 12.00 വരെ.
  • ദുബായ് ഓൾഡ് സൂഖ് – അൽ ഫഹിദി – അൽ സീഫ് – വൈകീട്ട് 3 10 മുതൽ രാത്രി 10:55 വരെ.
  • ദുബായ് ഫെസ്റ്റിവൽ സിറ്റി – ദുബായ് ക്രീക്ക് – വൈകീട്ട് 4:00 മുതൽ രാത്രി 11.50 വരെ.
  • അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 11.50 വരെ.
  • ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷൻ TR6 -ൽ നിന്ന് ടൂറിസ്റ്റുകൾക്കുള്ള സർവീസ്– വൈകീട്ട് 4 മുതൽ രാത്രി 10 :15 വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ എന്നിവ ഡിസംബർ 5 തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

പൊതു പാർക്കിംഗ്:

2023 ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2023 ഡിസംബർ 5, ചൊവ്വാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.