ദുബായ്: മൂന്ന് മേഖലകളിലെ പാർക്കിംഗ് സംവിധാനങ്ങൾ നവീകരിക്കുന്നതായി RTA

UAE

എമിറേറ്റിലെ മൂന്ന് മേഖലകളിലെ പാർക്കിംഗ് ഇടങ്ങളുടെ നവീകരണം തീരുമാനിച്ചിട്ടുള്ളതിനാൽ യാത്രികർ കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

2025 മെയ് 31-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ റിഗ്ഗ, അൽ സബ്‌ക, അൽ സൂഖ് അൽ കബീർ എന്നീ മേഖലകളിലെ പാർക്കിംഗ് ഇടങ്ങൾ നവീകരിക്കുന്നതിനാണ് RTA തീരുമാനിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ ഈ മേഖലകളിലെ പാർക്കിംഗ് ഇടങ്ങൾ താത്കാലികമായി ലഭ്യമാകുന്നതല്ലെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാരണത്താൽ ഈ കാലയളവിൽ യാത്രികർ കഴിയുന്നതും മെട്രോ, ബസ്, ടാക്സി മുതലായ പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് RTA നിർദ്ദേശിച്ചിട്ടുണ്ട്.